ദില്ലി: ഇനി മുതൽ വാഹനങ്ങളിലെ പിന്‍സീറ്റില്‍ എല്ലാവര്ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പിന്നിലെ സീറ്റില്‍ നടുവിലിരിക്കുന്നയാള്‍ക്കും സാധാരണ സീറ്റ്ബെല്‍റ്റ് ഏര്‍പ്പെടുത്തും വിധം മാറ്റങ്ങള്‍ വരുത്താന്‍ നിര്‍മാതാക്കളോടു നിര്‍ദേശിച്ചു.
വാഹനങ്ങളിലെ എയര്‍ ബാഗുകളുടെ എണ്ണം വർധിപ്പിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി. 8 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാവുന്ന വാഹനങ്ങളില്‍ കുറഞ്ഞത് 6 എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കും. വാഹനങ്ങളിലെ സുരക്ഷാ സൗകര്യങ്ങള്‍ക്ക് അനുസരിച്ച് സ്റ്റാര്‍ റേറ്റിങും നല്‍കും. കൂടാതെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് സംവിധാനവും ഏര്‍പ്പെടുത്തും.
കാല് നടയാത്രക്കാരനോ മറ്റ് വാഹനമോ മുന്പില് ഉണ്ടെങ്കില്‍ ഇടിക്കാതിരിക്കാന്‍ മുന്നറിയിപ്പു നല്‍കുകയും ഓട്ടമാറ്റിക്കായി ബ്രേക്ക് അമര്‍ത്തുകയും ചെയ്യുന്ന അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് സംവിധാനം ഭാവിയില്‍ നിര്‍ബന്ധമാക്കും. ഡ്രൈവര്‍ ഉറങ്ങിപ്പോവുന്നതു തടയാനുള്ള മുന്നറിയിപ്പു സംവിധാനം, ഡ്രൈവര്‍ക്കു കാണാന്‍ പറ്റാത്ത വിധം വശങ്ങളിലുള്ള വാഹനത്തെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന സംവിധാനം, എന്നിവയും ഭാവിയിൽ ഏർപ്പെടുത്തും.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…