Thursday, May 16, 2024
spot_img

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്ലെന്ന് ഗതാഗത മന്ത്രി

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍, നിയമസഭയില്‍ മറുപടി നല്‍കി. ശ്രീറാം വെങ്കിട്ടരാമന്‍ അശ്രദ്ധയോടെയും ഉദാസീനതയോടെയും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി സഭയെ, രേഖാമൂലം അറിയിച്ചു. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നോ ഇല്ലയോ എന്നതുസംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നതായി അദ്ദേഹം സൂചിപ്പിച്ചില്ല.

കേസില്‍നിന്ന് ശ്രീറാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നതിന്റെ കൃത്യമായ തെളിവാണ് പോലീസ് റിപ്പോര്‍ട്ടെന്നാണ് മന്ത്രിയുടെ മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്. അപകടത്തെ തുടര്‍ന്ന് ശ്രീറാമിന്റെയും വഫ ഫിറോസിന്റെയും ലൈസന്‍സ് റദ്ദാക്കിയതായും മന്ത്രി സഭയെ അറിയിച്ചു.

Related Articles

Latest Articles