Wednesday, May 15, 2024
spot_img

ചൈനീസ് അതിമോഹങ്ങൾക്ക് തിരിച്ചടി ! തായ്‌വാനിൽ ചൈനാ വിരുദ്ധ പാർട്ടിക്ക് വിജയം ! അമേരിക്കൻ അനുകൂലിയായ വില്യം ലായി പ്രസിഡന്റ് കസേരയിലേക്ക്

തായ്‌വാൻ :തങ്ങളുടെ താത്പര്യങ്ങൾ തായ്‌വാനിൽ അടിച്ചേൽപ്പിക്കാനുള്ള ചൈനായുടെ ദുരാഗ്രഹത്തിന് കനത്ത തിരിച്ചടി. തായ്‌വാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി വില്യം ലായ് വിജയിച്ചു. അമേരിക്കൻ അനുകൂലിയായി വാർത്തകളിൽ നിറഞ്ഞു നിന്ന നേതാവാണ് വില്യം ലായ്

ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ഇത് മൂന്നാം തവണയാണ് വിജയം നേടുന്നത്. പ്രസിഡണ്ട് സായ് ഇങ്-വെൻ രണ്ട് തവണ അധികാരത്തിലെത്തിയതിനാൽ വീണ്ടും തിരഞ്ഞെടുപ്പിൽ നിൽക്കുന്നതിൽനിന്ന് ഭരണഘടനാപരമായി വിലക്കപ്പെട്ടിരുന്നതിനാൽ വൈസ് പ്രസിഡന്റായിരുന്ന വില്യം ലായെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ലായ് -ടെ അപകടകരമായ വിഘടനവാദിയാണെന്ന വാദമുയർത്തി ചൈന പ്രതിരോധം തീർത്തിരുന്നു. എന്നാൽ തായ്‌വാനിൽ സമാധാനം സംരക്ഷിക്കുന്നതിനും ദ്വീപിന്റെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിനും താൻ പ്രതിജ്ഞാബദ്ധനാണെന്നും ലായ് പ്രഖ്യാപിച്ചതോടെ ജനങ്ങളും അദ്ദേഹത്തോടൊപ്പം നിന്നു . ചൈനയുടെ അധിനിവേശ ഭീഷണി നിലനിൽക്കവേയായിരുന്നു തായ്‌വാനില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം മേഖലയിൽ നിരന്തരം സൈനിക അഭ്യാസങ്ങൾ സംഘടിപ്പിച്ച് ചൈന പ്രകോപനം തുടരുകയാണ്.

Related Articles

Latest Articles