Monday, June 3, 2024
spot_img

പീഡന പരാതി: ബിനോയ് കോടിയേരിയുടെ ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി: തിങ്കളാഴ്ചവരെ അറസ്റ്റ് കോടതി തടഞ്ഞു

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ ജാമ്യപേക്ഷ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. അതേസമയം പുതിയ തെളിവുകളുമായി യുവതി രംഗത്ത്. തനിക്കും കുട്ടിക്കും ബിനോയ് വിസ അയച്ചതിന്റെ രേഖകളാണ് യുവതി പുറത്തുവിട്ടത്. യുവതിക്ക് പുതിയ അഭിഭാഷകനെ നിയമിക്കാനും കോടതി അനുമതി നല്‍കി. യുവതിയുടെ പ്രത്യേക അഭിഭാഷകന്റെ വാദം കൂടി കോടതി പരിഗണിക്കും.അഭിഭാഷകനോട് വാദങ്ങള്‍ എഴുതി നല്‍കാനും കോടതി ആവശ്യപ്പെട്ടു.

സ്വന്തം ഇമെയില്‍ ഐഡിയില്‍ നിന്നാണ് ബിനോയ് യുവതിക്ക് ടൂറിസ്റ്റ് വിസ അയച്ച് നല്‍കിയത് എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യുവതിയുടെ ബിസിനസ് മെയില്‍ ഐഡിയിലേക്കാണ് വിസ അയച്ചത്.

2015 ഏപ്രില്‍ 21നാണ് ബിനോയ് വിസ അയച്ച് നല്‍കിയത്. വിസയ്‌ക്കൊപ്പം ദുബായ് സന്ദര്‍ശിക്കാന്‍ വിമാന ടിക്കറ്റുകളും ഇ മെയില്‍ വഴി അയച്ച് നല്‍കിയിട്ടുണ്ട്.

കോടിയേരി ബാലകൃഷ്ണന്‍ മുന്‍ മന്ത്രിയാണെന്ന വിവരം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രതി മറച്ചുവച്ചു എന്നും യുവതി ആരോപിക്കുന്നു. ബിനോയ് ദുബായില്‍ പ്രതിയായ ക്രിമിനല്‍ കേസുകളുടെ വിവരവും അപേക്ഷയില്‍ മറച്ചുവച്ചെന്നും യുവതി കോടതിയെ അറിയിച്ചു.

മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ്ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും യുവതി ആവശ്യപ്പെടുന്നു.

കേസില്‍ ഇടപെടാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടുള്ള അപേക്ഷ യുവതിയുടെ പുതിയ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനെ തുടര്‍ന്ന് അഭിഭാഷകര്‍ തമ്മില്‍ വാഗ്വാദം ഉണ്ടായപ്പോള്‍ ജഡ്ജി ഇടപ്പെട്ടു.

തര്‍ക്കം വേണ്ട തീരുമാനം കോടതിയുടേതെന്ന് അഭിഭാഷകരോട് ജഡ്ജി വ്യക്തമാക്കി. മുംബൈ ദിന്‍ഡോഷി കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. ബിനോയിക്ക് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം.

Related Articles

Latest Articles