ദില്ലി: വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെയും സഹോദരി പുര്‍വി മോദിയുടേയും നാല് സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. തട്ടിപ്പു കേസില്‍ ഇപ്പോള്‍ ലണ്ടനിലെ ജയിലില്‍ കഴിയുകയാണ് നീരവ് മോദി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാരാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.
സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച പണം കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യമുന്നയിച്ചത്. നാലു മാസം മുന്‍പാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വിറ്റ്സര്‍ലാന്‍ഡ് സര്‍ക്കാരിനോട് സ്വത്തുക്കള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തി നീരവ് മോദി രാജ്യം വിടുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നീരവ് മോദിക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീരവ് മോദിക്കെതിരെ നടപടികള്‍ ആരംഭിച്ചിരുന്നത്.

