Saturday, January 10, 2026

ജാമ്യകാലാവധി അവസാനിച്ചു!കെജ്‌രിവാൾ തിഹാർ ജയിലിൽ കീഴടങ്ങി

ദില്ലി : മദ്യനയക്കേസിൽ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി. രാജ്ഘട്ടിൽ കുടുംബത്തോടൊപ്പം മഹാത്മാ ​ഗാന്ധിയ്‌ക്ക് പുഷ്പാഞ്ജലി അർപ്പിച്ച കെജ്‌രിവാൾ പാർട്ടി പ്രവർത്തകരോടൊപ്പം ഹനുമാൻ ​ക്ഷേത്രത്തിലും ദർശനത്തിനായി എത്തി

ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യാപേക്ഷ സമർപ്പിച്ചത്. ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടതെങ്കിലും കെജ്‌രിവാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉൾപ്പെടെ സജീവമായിരുന്നെന്നും ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും ഇഡിയും വാദിച്ചിരുന്നു.

കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ദില്ലി കോടതി ഈ മാസം അഞ്ചിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് ഇന്നു തന്നെ വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വന്നത്. മാർച്ച് 21-നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles