മുരണി: വേനലവധിക്കാലത്ത് നല്ല പാഠം പഠിക്കാം. കുട്ടികൾക്ക് ആനന്ദിക്കാനും, ചിന്തിക്കാനും അറിവ് നേടാനും ആശയങ്ങൾ പങ്കുവയ്ക്കാനുമെല്ലാം അവസരമൊരുക്കുകയാണ് ബാലഗോകുലം. മുരണി അമ്പാടി ബാലഗോകുലമാണ് ‘ബാലോത്സവം 2023’ എന്നപേരിൽ ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 13, 14 തീയതികളിൽ മുരണി യു പി സ്കൂളിൽ വച്ചാണ് ശിൽപ്പശാല നടക്കുക. ബാലോത്സവം 2023 ന്റെ ഉദ്‌ഘാടനം തത്വമയി ചീഫ് എഡിറ്റർ രാജേഷ് ജി പിള്ള നിർവ്വഹിച്ചു.
എൽ കെ ജി മുതൽ ഡിഗ്രി തലം വരെയുള്ള കുട്ടികൾക്കായി ഏഴ് കാലാംശങ്ങളിലായി നടക്കുന്ന വ്യക്തിത്വ വികസന ക്ലാസ്സുകളാണ് നടക്കുക. വ്യത്യസ്ത വിഷയങ്ങളിൽ രസകരമായതും വിജ്ഞാനപ്രദമായതുമായ ക്‌ളാസ്സുകൾ വിദഗ്ദ്ധർ കൈകാര്യം ചെയ്യും. ദിശാബോധമില്ലാത്ത യുവതീ യുവാക്കൾ നാടിനാപത്താണെന്നും ആത്മബോധമുള്ളതും സഹജീവികളോട് സ്നേഹ ബഹുമാനമുള്ളതുമായ തലമുറയെ വാർത്തെടുക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കുട്ടികളുടെ സാംസ്കാരിക സംഘടനയാണ് ബാലഗോകുലം

