Monday, May 20, 2024
spot_img

തമിഴ്‌നാട്ടിൽ മണ്ടക്കാട്ട് ക്ഷേത്രത്തിൽ ഹൈന്ദവ സംഘടനകളുടെ പരിപാടികൾക്ക് വിലക്ക് ; ഭക്തജനങ്ങൾ റോഡ് ഉപരോധിച്ചു, പ്രതിഷേധം ശക്തം

നാഗർകോവിൽ : സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ മണ്ടക്കാട്ട് ദേവീ ക്ഷേത്രത്തിൽ ഹിന്ദു സംഘടകൾക്ക് വിലക്കേർപ്പെടുത്തി. കന്യാകുമാരി ദേവസ്വത്തിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. എല്ലാ വർഷവും മാശി കൊട ഉത്സവത്തിന്റെ ഭാഗമായി ഹൈന്ദവ സേവാ സംഘം നടത്തുന്ന മതസമ്മേളനത്തിനാണ് തമിഴ്നാട് സർക്കാർ വിലക്കേർപ്പെടുത്തിയത്. ഹിന്ദു സംഘടനകളുടെ സേവാപ്രവർത്തനങ്ങൾ നടത്തുന്നതിനും സർക്കാർ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 86 വർഷമായി നടത്തിവരുന്ന ഭക്തജനങ്ങളുടെ മതസമ്മേളനത്തിനാണ് സർക്കാർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീകൾ ഇരുമുടിക്കെട്ടുമായി ദർശനം നടത്തുന്ന മണ്ടക്കാട്ട് ക്ഷേത്രത്തിലെ കൊട മഹോത്സവം കുംഭമാസത്തിലെ അവസാനത്തെ ചൊവാഴ്‌യാണ് നടത്താറുള്ളത്. എന്നാൽ ഒരുപാട് ഭക്തജനങ്ങൾ പങ്കെടുക്കുന്ന കൊട മഹോത്സവത്തിൽ സ്വകാര്യ സംഘടനകളുടെ ഇടപെടൽ വേണ്ടെന്നാണ് കന്യാകുമാരി ദേവസ്വം പുറപ്പിടിവിച്ചിരിക്കുന്ന ഉത്തരവ്. ഈ നിലപ്പാടിനെതിരെ ഭക്തജനങ്ങൾ ശക്തമായിപ്രതിഷേധിക്കുകയാണ്. ജനങ്ങൾ കന്യാകുമാരി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോഡ് ഉപരോധിച്ചു. പുരുഷന്മാരും സ്ത്രീകളുമുൾപ്പെടെ ഒരുപാട് ഭക്തജനങ്ങളാണ് ഉപരോധത്തിൽ പങ്കെടുത്തത്. ഇവരെ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യ്ത് നീക്കിയിരുന്നു. ഇപ്പോഴും ഭക്തജനങ്ങളുടെ പ്രതിഷേധം ശക്തമായി തന്നെ തുടരുകയാണ്.

Related Articles

Latest Articles