Tuesday, May 21, 2024
spot_img

ഹിജാബ് നിരോധനം തുടരും; ഹിജാബ് നിർബന്ധിത മതാചാരമല്ലെന്ന് കർണ്ണാടക ഹൈക്കോടതി; ഹിജാബ് വിഷയത്തിൽ രാജ്യവിരുദ്ധരുടെ പ്രചാരണത്തിന് തിരിച്ചടി

ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് ശരിവച്ചുകൊണ്ട് കർണ്ണാടക ഹൈക്കോടതി വിധി. യൂണിഫോം നിർബന്ധമാക്കുന്നത് മൗലീകാവകാശ ലംഘനമല്ല. ഹിജാബ് നിർബന്ധിത മതാചാരമല്ല. അതുകൊണ്ടു തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് പാടില്ലെന്നും കോടതി വിധിയിൽ പറയുന്നു. കർണ്ണാടകയിലെ ചില സ്കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നത് യൂണിഫോം നിയമങ്ങൾക്ക് വിരുദ്ധമാണെന്നു കണ്ട് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനെതിരെ തീവ്ര ഇസ്‌ലാമിക സംഘടനകൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് വലിയ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. ഹിജാബ് വിലക്ക് ശരിവച്ചുകൊണ്ട് നേരത്തെ കർണാടക ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിയുണ്ടായിരുന്നു. അതിനെതിരെ മുസ്ലിം സംഘടനകൾ നൽകിയ അപ്പീലിലാണ് ഫുൾ ബെഞ്ച് വിധി.

ഹിജാബ് വിലക്കുന്നത് മത സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും, മൗലീകാവകാശ ലംഘനമാണെന്നുമാണ് ഹർജ്ജിക്കാർ വാദിച്ചത്. വിദ്യാലയങ്ങളിലെ യൂണിഫോമിന്റെ ഭാഗമായി മത ചിഹ്നമായ ഹിജാബ് അനുവദിക്കരുതെന്നും, ഹിജാബ് നിർബന്ധിത മതാചാരത്തിന്റെ ഭാഗമല്ലെന്നുമായിരുന്നു സർക്കാർ വാദം

Related Articles

Latest Articles