വയനാട്: ബാണാസുര സാഗർ ഡാം തുറന്നു. ജലനിരപ്പ് അപ്പർ റൂൾ ലെവൽ കടന്ന് 2539 അടിയിലെത്തിയിരുന്നു. അതിനാലാണ് ബാണാസുര സാാഗർ ഡാം തുറന്നത്.
നിലവിൽ ബാണാസുര സാഗർ അണക്കെട്ടിന്റെ ഒരു ഷട്ടർ ആണ് തുറന്നത്. 10 സെന്റീമീറ്റർ ആണ് ഷട്ടർ ഉയർത്തിയത്. നാല് ഷട്ടറുകളിൽ ഒന്ന് ആണ് ഉയർത്തിയത്. ഒരു സെക്കന്റിൽ 8.50ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ആവിശ്യമെങ്കിൽ ഘട്ടം ഘട്ടമായി മറ്റ് ഷട്ടർ തുറക്കും.
അതേസമയം, കക്കയം ഡാമിൽ ജലനിരപ്പ് 756.50 മീറ്ററിൽ എത്തിയതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്.

