ബംഗാള്‍: പശ്ചിമബംഗാളിലെ ബന്‍കുറ ജില്ലയിലെ പഞ്ചസായറില്‍ ജയ് ശ്രീറാം വിളിച്ചതിന് പോലീസുകാര്‍ മൂന്നു പേര്‍ക്കു നേരെ വെടിവച്ചു. വെടിവയ്പില്‍ പരിക്കേറ്റ ഇവരെ ബന്‍കുറ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബന്‍കുറയിലെ ഒരു പൊതുയോഗത്തിനിടയില്‍ ബിജെപി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ്പ്രവര്‍ത്തകരും തമ്മില്‍ ജയ്ശ്രീറാം വിളിച്ചതിനെച്ചൊല്ലി കൈയേറ്റം നടന്നിരുന്നു. തുടര്‍ന്നായിരുന്നു പോലീസ് വെടിവയ്പ്പ് നടത്തിയത്്. പരിക്കേറ്റവരില്‍ 14 വയസുള്ള ഒരു ആണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്.
ബന്‍കുറ എംപി സുഭാഷ് സര്‍ക്കാര്‍ ഈ സംഭവത്തെ വിമശിച്ച് രംഗത്തൈിയിട്ടുണ്ട്. പരിക്കേറ്റവരുടെ ചിത്രങ്ങള്‍ ബിജെപി പുറത്തുവിട്ടിട്ടണ്ട്. പോലീസ് ജനങ്ങള്‍ക്കാനേരെ തോക്കിചൂണ്ടുന്ന ചിത്രങ്ങളുമുണ്ട്.
മമതാ ബാനര്‍ജി സര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് നിരപരാധികളെ ഉപദ്രവിക്കാകയാണെ്ന്ന് ബിജെപി ബംഗാള്‍ ഘടകം കുറ്റപ്പെടുത്തി. ജയ് ശ്രീറാം എന്ന മുദ്രാവാക്യം മമത സര്‍ക്കാരിനെ എത്രമാത്രം അലോസരപ്പെടുത്തുന്നു എന്ന് ഈ സംഭവം വെളിപ്പെടുത്തുന്നതായി ബിജെപി ആരോപിച്ചു. ബിജെപി തൃണമൂല്‍ സംഘര്‍ഷം നടക്കുന്ന സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം സര്‍ക്കാര്‍ വിച്ഛേദിക്കക പതിവായിരിക്കുകയാണ്.

