Sunday, June 16, 2024
spot_img

ബിനോയി കോടിയേരിക്കെതിരേ കുരുക്ക് മുറുകുന്നു; യുവതിയുടെ പാസ്‌പോര്‍ട്ടിലും ഭര്‍ത്താവ് ബിനോയി കോടിയേരി

കണ്ണൂര്‍: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ബിനോയി കോടിയേരിക്കെതിരേ കുരുക്ക് മുറുകുന്നു. കേസില്‍ ബിനോയി പ്രതിരോധത്തിലാകുന്ന വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ പേര് ബിനോയി വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് പുതിയ വിവരം. 2014ല്‍ പുതുക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പിലെ വിവരങ്ങളാണ് പുറത്തുവന്നത്.ബാങ്ക് അക്കൗണ്ടിലും ഭര്‍ത്താവിന്റെ പേര് ബിനോയ് കോടിയേരി എന്നാണ് ചേര്‍ത്തിരിക്കുന്നത്.

നേരത്തേ, പരാതിക്കാരിയായ യുവതിയുടെ എട്ട് വയസുള്ള കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്പോര്‍ട്ടിലും പിതാവിന്റെ പേരായി ചേര്‍ത്തിരിക്കുന്നത് ബിനോയുടെ പേരാണ്.

Related Articles

Latest Articles