Tuesday, September 22, 2026

ആഹാരത്തില്‍ തലമുടി; ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു

ധാക്ക: ആഹാരത്തില്‍നിന്ന് തലമുടി കിട്ടിയതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു. ബംഗ്ലാദേശിലെ ജോയ്പുര്‍ഹാത്തിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയിലാണ് സംഭവം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന്റെ ഭാഗമായി ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. ബംഗ്ലാദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടുന്നുണ്ടെന്ന് വനിതാവകാശ സംരക്ഷകര്‍ ആരോപിച്ചു.

35കാരനായ ബാബു മൊണ്ടാല്‍ എന്നയാളെയാണ് 23 കാരിയായ ഭാര്യയെ ഉപദ്രവിച്ചതിന് പൊലീസ് അറസ്റ്റുചെയ്തത്. ഭാര്യ ഇയാള്‍ക്ക് ഉണ്ടാക്കിയ ആഹാരത്തില്‍ തലമുടി കണ്ടതാണ് ഇയാളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഭാര്യയെ കുറ്റപ്പെടുത്തിയ ഇയാള്‍ ഷേവിംഗ് ബ്ലേഡുമായി എത്തി ബലപ്രയോഗത്തിലൂടെ ഭാര്യയുടെ തലമൊട്ടയടിക്കുകയുമായിരുന്നു.

Related Articles

Latest Articles