Wednesday, September 30, 2026

കൂടത്തായിയിലെ കൊലപാതക ‘സീരിയൽ’ സിനിമയാക്കുന്നു : അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാൽ

ഏറെ വിവാദമായ കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാക്കുന്നു. നടന്‍ മോഹന്‍ലാലാണ് അന്വേഷണ ഉദ്യോ​ഗസ്ഥനായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിൻ്റെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

നിര്‍മാതാവ് ആന്റണി പെരുമ്പാവൂറാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മോഹന്‍ലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നത്.

കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും പുതിയ സിനിമയില്‍ ചേര്‍ക്കും. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയോടെ ആരംഭിക്കും.

Related Articles

Latest Articles