Saturday, January 3, 2026

ചിന്മയ് കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ! വീണ്ടും പ്രകോപനവുമായി ബംഗ്ലാദേശ് !

ധാക്ക : വീണ്ടും പ്രകോപനവുമായി ബംഗ്ലാദേശ് സർക്കാർ. ഹിന്ദു സന്യാസി ചിന്മയി കൃഷ്ണദാസിന്റേതടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് മരവിപ്പിച്ചു. ഈ അക്കൗണ്ടുകളുടെ എല്ലാ ഇടപാടുകളും നിർത്തിവെക്കാനും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഹൈന്ദവ ആത്മീയ സംഘടനയായ ഇസ്കോണിനെ നിരോധിക്കാൻ സർക്കാർ ശ്രമം നടത്തിയെങ്കിലും ധാക്ക ഹൈക്കോടതി സംഘടന നിരോധിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

അതേ സമയം, ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിഷേധം ആളിക്കത്തുകയാണ്.ദേശീയ പതാകയെ അപമാനിച്ചു എന്നതടക്കം രാജ്യ വിരുദ്ധ നിയമം ചുമത്തി തിങ്കളാഴ്ചയാണ് ഇസ്കോൺ ആത്മീയ നേതാവ് ചിൻമയ് കൃഷ്ണ ദാസിനെ ബംഗ്ളാദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കൃഷ്ണദാസ് നിലവിൽ ചിറ്റഗോങിൽ ജയിലിലാണ്.

ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടേണ്ടതില്ലെന്നാണ് ബംഗ്ളാദേശ് വിദേശകാര്യമന്ത്രാലത്തി്റെ നിലപാട്. ഇന്ത്യയുടെ നിലപാട് ബംഗ്ളാദേശ് തള്ളിയതോടെ ഇരുരാജ്യങ്ങൾക്കും ഇടയിലെ തർക്കം വീണ്ടും രൂക്ഷമാകുകയാണ്.

Related Articles

Latest Articles