Friday, September 25, 2026

പൊതുമേഖല ബാങ്കുകളുടെ പണിമുടക്ക് മാറ്റി: 26, 27 തീയതികളിൽ പ്രവർത്തിക്കും

ദില്ലി:പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടനകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാറിന്റെ ഉറപ്പുലഭിച്ച പശ്ചാത്തലത്തിലാണ് ഇതെന്ന് യൂണിയനുകളുടെ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.

പത്ത് പൊതുമേഖലാബാങ്കുകള്‍ ലയിപ്പിച്ച്‌ നാലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി.), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എ.ഐ.ബി.ഒ.എ.), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ബി.ഒ.സി.), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് (എന്‍.ഒ.ബി.ഒ.) എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

Related Articles

Latest Articles