ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 275 ശിവക്ഷേത്രങ്ങളിലൊന്നാണ് നേപ്പാളിലെ പശുപതിനാഥ ക്ഷേത്രം. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഭാഗ്മതി നദിയുടെ തീരത്ത് ഗോശാല തെരുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നേപ്പാളിലെ ഏറ്റവും പവിത്രമായ ശിവാലയമായാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പശുപതിനാഥ ക്ഷേത്രത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

