Monday, June 10, 2024
spot_img

കൃഷിമന്ത്രിയുടെ ഉറപ്പിന് പുല്ലുവില: കാര്‍ഷിക വായ്പ: തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിയെന്ന് ബാങ്കേഴ്‌സ് സമിതി പരസ്യം

തിരുവനന്തപുരം: കാര്‍ഷിക വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബാങ്കേഴ്‌സ് സമിതിയുടെ പത്ര പരസ്യം. മൊറട്ടോറിയം കാലാവധി നീട്ടി നല്‍കില്ലെന്ന് ആര്‍ബിഐ അറിയിച്ച സാഹചര്യത്തില്‍ ജപ്തി ഒഴിവാക്കാനാകില്ലെന്നാണ് ബാങ്കേഴ്‌സ് സമിതിയുടെ വിശദീകരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ച ബാങ്കേഴ്‌സ് സമിതി യോഗം ചൊവ്വാഴ്ച ചേരാനിരിക്കെയുമാണ് പരസ്യം പുറത്ത് വന്നിരിക്കുന്നത്. കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കുമേല്‍ ജപ്തി നടപടികള്‍ ഉടന്‍ ഉണ്ടാവില്ലെന്ന് കൃഷിമന്ത്രി ഉള്‍പ്പെടെ നടത്തിയ പ്രഖ്യാപനങ്ങള്‍ക്കും ഉറപ്പുകള്‍ക്കും പുല്ലുവില നല്‍കിയാണ് ബാങ്കേഴ്‌സ് സമിതിയുടെ നിലപാട്.

നിലവില്‍ ജപ്തി നടപടിക്ക് ആര്‍ബിഐയുടെ അംഗീകാരമുണ്ടെന്നാണ് ബാങ്കേഴ്‌സ് സമിതി എല്ലാ പത്രങ്ങളിലും നല്‍കിയിരിക്കുന്ന പരസ്യം.

മറ്റന്നാള്‍ ചേരാനിരുന്ന യോഗത്തില്‍ ബാങ്കേഴ്‌സ് സമിതിയില്‍ നിന്നും അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.

Related Articles

Latest Articles