ദില്ലി: ദില്ലിയില് വനിതാ മാധ്യമപ്രവര്ത്തകയെ വെടിവച്ചു കൊല്ലാന് ശ്രമം. വനിതാ മാധ്യമപ്രവര്ത്തകയ്ക്കു നേരെ മുഖംമൂടിധരിച്ച അജ്ഞാതരായിരുന്നു ആക്രമണം നടത്തിയത്. വെടിവയ്പില് പരിക്കേറ്റ നോയിഡ സ്വദേശി മിതാലി ചന്ദോലയെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ഞായറാഴ്ച അര്ധരാത്രി കാറില് സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. 12.30 ന് കിഴക്കന് ഡല്ഹിയിലെ വസുന്ദര എന്ക്ലേവിനടുത്തായിരുന്നു സംഭവം.
മാരുതി സിഫ്റ്റ് കാറില് എത്തിയ അക്രമികള് ചന്ദോല സഞ്ചരിച്ച ഹുണ്ടായി ശ20 കാറിനെ മറികടന്ന് മുന്നിലെത്തി വെടിയുതിര്ക്കുകയായിരുന്നു. രണ്ടു തവണയാണ് അക്രമികള് വെടിയുതിര്ത്തത്.
ഒരു വെടിയുണ്ട കാറിന്റെ ഗ്ലാസില് പതിച്ചു. മറ്റൊന്ന് ചന്ദോലയുടെ കൈത്തണ്ടയില് മുറിവേല്പ്പിച്ചു. അക്രമികള് രക്ഷപെടുന്നതിനു മുമ്പ് കാറിനു നേരെ മുട്ട എറിയുകയും ചെയ്തതായി ചന്ദോല പറഞ്ഞു.
സംഭവത്തിനു പിന്നില് വ്യക്തിവൈരാഗ്യമാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കുടുംബവുമായി താന് നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ചന്ദോല പോലീസിനോട് പറഞ്ഞു.
2008 ല് ഡല്ഹിയില് മലയാളി മാധ്യമപ്രവര്ത്തക സൗമ്യ വിശ്വനാഥന് സമാനസാഹചര്യത്തില് കൊല്ലപ്പെട്ടിരുന്നു. പുലര്ച്ചെ കാറില് യാത്ര ചെയ്യുമ്പോഴാണ് വെടിയേറ്റ് മരിച്ചത്. സൗത്ത് ഡല്ഹിയിലെ വസന്ദ്കുഞ്ച് ഭാഗത്തുവച്ചാണ് ആക്രമണം ഉണ്ടായത്.

