Tuesday, December 30, 2025

ഡിഎംഒയുടെ റിപ്പോർട്ട് കാറ്റിൽപറത്തി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ്; പങ്കെടുത്ത രണ്ട് അഭിഭാഷകർക്ക് കൊവിഡ്

പത്തനംതിട്ട: പത്തനംതിട്ടയിൽ ഡിഎംഒയുടെ നിർദേശം മറികടന്ന് ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പ് നടത്തി. തിരഞ്ഞെടുപ്പിൽ പങ്കെടുത്ത രണ്ട് അഭിഭാഷകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡിഎംഒയുടേയും ഇന്റലിജൻസിന്റെയും റിപ്പോർട്ട് കാറ്റിൽപറത്തിയാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് നടത്താൻ അനുമതി നൽകിയതിനെതിരെ വിവാദം ഉയർന്നിട്ടുണ്ട്. അതേസമയം, തിരഞ്ഞെടുപ്പിൽ പങ്കെടുത്ത കൂടുതൽ അഭിഭാഷകർ ക്വാറന്റീനിൽ പ്രവേശിക്കണമെന്നു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles