കാസർഗോഡ്: കാസർഗോഡ് വൻ ചന്ദന വേട്ട. ജില്ലാ കളക്ടറുടെ ഓഫീസിന് സമീപത്തെ വീട്ടില്‍ നിന്നാണ് ചന്ദനം പിടികൂടിയത്. ഒരു ടണ്ണിലധികം തൂക്കം വരുന്ന വൻ ചന്ദനശേഖരമാണ് കളക്ടറുടെ നേതൃത്വത്തിലുളള സംഘം പിടിച്ചെടുത്തത്. പിടികൂടിയവയ്ക്ക് രണ്ടര കോടിയോളം രൂപ വില വരുമെന്നാണ് റിപ്പോർട്ടുകള്‍.

