Tuesday, June 18, 2024
spot_img

ബാർ കോഴ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം!മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നത് ;വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ,സുരേന്ദ്രന്‍

തിരുവനന്തപുരം: ബാർ കോഴയിൽ മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ,സുരേന്ദ്രന്‍. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്ന കോഴയുടെ തനിയാവർത്തനമാണിത്.സര്‍ക്കാര്‍ മദ്യ നയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇടപാടിൽ മുഖ്യമന്ത്രിക്കും അറിവുണ്ട്. മദ്യനയയത്തില്‍ ഇളവ് കിട്ടാന്‍ ബാര്‍ ഉടമകള്‍ കോഴ നല്‍കാന്‍ പിരിവിന് ആഹ്വാനം നല്‍കിയെന്ന ആരോപണത്തിൽ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

എക്സൈസ്, ടൂറിസം വകുപ്പുകൾ ചേർന്ന് എടുത്ത തീരുമാനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ കഴിയില്ല.കേവലം പണപ്പിരിവ് മാത്രമായി പറയാൻ കഴിയില്ല. മന്ത്രിസഭ അറിഞ്ഞു കൊണ്ടാണോ ടൂറിസം എക്സൈസ് വകുപ്പുകൾ യോഗം ചേർന്നതെന്ന് വ്യക്തമാക്കണം.രണ്ടാം ബാർ കോഴ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണമെന്നും എക്സൈസ് മന്ത്രി രാജി വെക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Latest Articles