Sunday, May 12, 2024
spot_img

വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടം; രണ്ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു; തിരച്ചില്‍ തുടർന്ന് അഗ്നിശമന സേന

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി അപകടം. രണ്ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു. കോയമ്പത്തൂര്‍ ധനലക്ഷ്മി കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപ്പെട്ടത്. തിരുപ്പതി, ഷണ്‍മുഖം തുടങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്. മൂന്നുപേർ അടങ്ങുന്ന സംഘമാണ് കുളിക്കാനായി ഇറങ്ങിയത് . ഒഴുക്ക് കൂടിയതോടെ മൂന്ന് പേരെയും കാണാതാവുകയായിരുന്നു.

മൂന്നുപേരും ഒഴുക്കില്‍പ്പെട്ടെങ്കിലും ഒരാളെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവരെ കണ്ടെത്താനായി വാളയാര്‍ പൊലീസും അഗ്നിശമന സേനയും തിരച്ചില്‍ നടത്തുകയാണ്.

Related Articles

Latest Articles