Saturday, May 18, 2024
spot_img

ലോകക്രിക്കറ്റിലെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായി ബിസിസിഐ; ഐസിസിയുടെ വരുമാനത്തിന്റെ 38.5 ശതമാനവും ബിസിസിഐയ്ക്ക്

ദില്ലി : രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിൽ നിന്ന് (ഐസിസി) ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് (ബിസിസിഐ) ലഭിക്കുന്ന സാമ്പത്തിക വിഹിതം വർധിപ്പിച്ചു. ഡർബനിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന ഐസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് നൽകുന്ന സാമ്പത്തിക വിഹിതം വർധിപ്പിക്കാൻ തീരുമാനിച്ചത്.

പുതിയ തീരുമാന പ്രകാരം 2024–2027 കാലയളവിൽ പ്രതിവർഷം 230 മില്യൺ ഡോളർ വീതമാകും ബിസിസിഐക്ക് ലഭിക്കുക. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഏകദേശം 19,000 കോടി രൂപയോളം വരുമിത്. ഐസിസി വരുമാനത്തിന്റെ 38.5 ശതമാനമാണിത്. ഐസിസി വരുമാനത്തിന്റെ ഒരു വിഹിതം സ്ട്രാറ്റജിക് ഫണ്ട് എന്ന പേരിൽ നീക്കിവയ്ക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. പ്രതാപം മങ്ങിയ ടെസ്റ്റ് ക്രിക്കറ്റിന് കൂടുതൽ പ്രചാരം നൽകാനും വനിതാ ക്രിക്കറ്റിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമാണ് ഈ ഫണ്ട് ഉപയോഗിക്കുക.

Related Articles

Latest Articles