Monday, May 20, 2024
spot_img

2023 ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് ജയ് ഷാ

മുംബൈ :2023ൽ പാക്കിസ്ഥാൻ വേദിയാകുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിന് ശേഷമാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി കൂടിയായ ജയ് ഷാ ഇക്കാര്യം അറിയിച്ചത്.

പാക്കിസ്ഥാനിൽ നടക്കുന്ന ഏഷ്യാ കപ്പിന് ഇന്ത്യൻ ടീമിനെ അയക്കാൻ ബിസിസിഐ തയ്യാറാണെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾ ജയ് ഷാ തള്ളുകയാണ്. ഏഷ്യാ കപ്പ് പാക്കിസ്ഥാനിൽ നടത്താതെ മറ്റേതെങ്കിലും വേദിയിൽ നടത്താൻ സാധ്യതയുണ്ടെന്നും ജയ് ഷാ അറിയിച്ചു.

Related Articles

Latest Articles