Monday, June 3, 2024
spot_img

സ്കൂൾ വിദ്യാർത്ഥിനിയെ മുറിയിൽ പൂട്ടിയിട്ട് മുടി മുറിച്ചു; പ്രിൻസിപ്പാളിനെതിരെ പോക്സോ കേസ്

ഫറൂഖാബാദ്:ഒമ്പതാം ക്ലാസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മുടി മുറിച്ച പ്രിൻസിപ്പാളിനെതിരെ പോക്സോ
കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് പോലീസിന്റെ നടപടി. ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിൽ നവാബ് ഗഞ്ച് മേഖലയിലാണ് സംഭവം.

തന്നെ മുറിയിൽ പൂട്ടിയിടുകയും സമ്മതമില്ലാതെ മുടി മുറിക്കുകയും ചെയ്തെന്നാണ് ഒമ്പതാം ക്ലാസുകാരിയുടെ പരാതി.അഡിഷണൽ ജില്ലാ മജിസ്ട്രേറ്റിന് മുമ്പിൽ പെൺകുട്ടി നൽകിയ മൊഴിയിൽ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. പ്രിൻസിപ്പാളിനെതിരെ നടപടിയുണ്ടായില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പെൺകുട്ടി മജിസ്ട്രേറ്റിനോട് പറഞ്ഞു. ഇത് ആദ്യമായല്ല പ്രിൻസിപ്പാൾ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറുന്നതെന്ന് പെൺകുട്ടി പറഞ്ഞു.തനിക്ക് സംഭവിച്ച സമാന രീതിയിൽ മറ്റൊരു പെൺകുട്ടിയുടെ മുടിയും പ്രിൻസിപ്പാൾ മുറിച്ചതായി പെൺകുട്ടി പരാതിയായി നൽകിയ മൊഴിയിൽ പറഞ്ഞു.

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പാളിനെതിരെ കേസെടുത്തതായി മേരാപൂർ പൊലീസ് ഇൻസ്പെക്ടർ ദിഗ്വിജയ് സിംഗ് അറിയിച്ചു. സെക്ഷൻ 354- എ, 342, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ പ്രിൻസിപ്പാൾ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നുണ്ടെന്നും, ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Latest Articles