ദില്ലി: ആശങ്ക ഉയർത്തിക്കൊണ്ട് രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. രാജ്യത്ത് നിലവിൽ 2,710 പേർ കോവിഡ് ബാധിതരാണെന്നും സജീവ കേസുകളിൽ കേരളമാണ് മുന്നിലെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി.1147 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കേരളത്തിൽ നടക്കുന്ന പരിശോധനകളുടെ എണ്ണം കൂടുതലായതിനാലാണ് കേസുകളുടെ എണ്ണവും കൂടുതലെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. മഹാരാഷ്ട്രയിൽ 424 പേർക്കും ഡൽഹിയിൽ 294 പേർക്കും ഗുജറാത്തിൽ 223 പേർക്കും തമിഴ്നാട്ടിലും കർണാടകടയിലും 148 പേർക്കും പശ്ചിമ ബംഗാളിൽ 116 പേർക്കും കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
2025 ജനുവരി മുതലുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഏഴ് പേരാണ് മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കേരളത്തിൽ അഞ്ചു പേരും ദില്ലിയിൽ രണ്ടുപേരും കോവിഡ് ബാധിച്ച് മരിച്ചു.

