രാജീവ്
പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിച്ചു നൽകണമെന്ന ആവശ്യം നിരസിച്ചതിന്റെ പേരിൽ തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന 40-കാരന് മരിച്ചു. തിരുവനന്തപുരം കിളിമാനൂര് സ്വദേശി ബിജു ആണ് മരിച്ചത്. ബിജുവിനെ ആക്രമിച്ച രാജീവ് (31) ഇപ്പോള് റിമാന്ഡിലാണ്. ഇക്കഴിഞ്ഞ 17 നാണ് ബിജു ആക്രമിക്കപ്പെട്ടത്. അന്ന് തന്നെ രാജീവിനെ പോലീസ് പിടികൂടിയിരുന്നു.
17 ന് ബിജുവിന്റെ വീട്ടിലെത്തിയ രാജീവ്, ബിജുവിന്റെ മകളുമായി ഏറെക്കാലം പ്രണയത്തിലാണെന്നും വിവാഹം ചെയ്തു കൊടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മകള്ക്ക് പ്രായപൂര്ത്തിയായില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ആവശ്യം നിരസിക്കുകയായിരുന്നു. തുടര്ന്ന് ബിജുവും രാജീവും തമ്മില് വാക്കേറ്റമുണ്ടാകുകയും ബിജുവിന്റെ തലയില് രാജീവ് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തിരുന്നു. പിന്നാലെ, ബോധരഹിതനായ ബിജുവിനെ തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചു. വെന്റിലേറ്ററില് ആയിരുന്ന ബിജു ഇന്ന് ഉച്ചയോടെ മരിച്ചു
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…