Thursday, October 8, 2026

പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിച്ചു നൽകണമെന്ന ആവശ്യം നിരസിച്ചതിന്റെ പേരിൽ മർദ്ദനം ! ചികിത്സയിലായിരുന്ന 40-കാരന്‍ മരിച്ചു

പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിച്ചു നൽകണമെന്ന ആവശ്യം നിരസിച്ചതിന്റെ പേരിൽ തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന 40-കാരന്‍ മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. ബിജുവിനെ ആക്രമിച്ച രാജീവ് (31) ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇക്കഴിഞ്ഞ 17 നാണ് ബിജു ആക്രമിക്കപ്പെട്ടത്. അന്ന് തന്നെ രാജീവിനെ പോലീസ് പിടികൂടിയിരുന്നു.

17 ന് ബിജുവിന്റെ വീട്ടിലെത്തിയ രാജീവ്, ബിജുവിന്റെ മകളുമായി ഏറെക്കാലം പ്രണയത്തിലാണെന്നും വിവാഹം ചെയ്തു കൊടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ മകള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ആവശ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ബിജുവും രാജീവും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ബിജുവിന്റെ തലയില്‍ രാജീവ് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തിരുന്നു. പിന്നാലെ, ബോധരഹിതനായ ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ ആയിരുന്ന ബിജു ഇന്ന് ഉച്ചയോടെ മരിച്ചു

Related Articles

Latest Articles