Sunday, January 11, 2026

വിധവയായ ശേഷം ഗർഭിണിയായി; ചോരക്കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു കുഴിച്ചുമൂടി; അഞ്ചുതെങ്ങിൽ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. ഭര്‍ത്താവ് നേരത്തെ മരിച്ച ജൂലിക്ക് അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടൻ ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ശുചിമുറിക്ക് പിന്നില്‍ കുഴിച്ചിട്ട മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ച്‌ കടല്‍ തീരത്തേക്ക് കൊണ്ട് പോകുകയായിരുന്നു. ജൂലിയെ സംശയം തോന്നി വൈദ്യ പരിശോധന നടത്തിയപ്പോഴാണ് വിവരം പുറത്തു വന്നത്.

കഴിഞ്ഞ 18ന് രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു കൈയും കാലും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഒറ്റനോട്ടത്തില്‍ ഒരു പാവയുടെ രൂപത്തിലായിരുന്നതിനാല്‍ പ്രദേശവാസികള്‍ ആദ്യം ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇത് മണത്തെത്തിയ തെരുവ് നായ കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട് ഇടുകയും എവിടെ വച്ച് കടിച്ചു വലിക്കുകയുമായിരുന്നു.

നവജാത ശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ ഉടന്‍ തന്നെ അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച അമ്മയെ കണ്ടെത്തിയത്.

Related Articles

Latest Articles