ധാക്ക: ക്ഷേത്രങ്ങൾക്കെതിരെയും ഹിന്ദുക്കൾക്കെതിരേയും ആക്രമണങ്ങൾക്ക് പേരുകേട്ട ധാക്കയിൽ നവരാത്രിയുടെ പുണ്യനാളുകളിൽ മറ്റൊരു ആക്രമണവും കൂടി. ദുർഗാപൂജാ മണ്ഡപത്തിലേക്ക് തീവ്ര ഇസ്‌ലാമിസ്റ്റുകൾ പശുവിന്റെ മാംസക്കഷ്ണങ്ങൾ എറിഞ്ഞ് അശുദ്ധമാക്കി. ധാക്കയിലെ കെരാനിഗഞ്ചിലെ ദുർഗാ പൂജാ മണ്ഡപത്തിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടന്നത്. സംഭവത്തിൽ നാല് ഇസ്ലാമിക തീവ്രവാദികളെ അറസ്റ്റ് ചെയ്തു. മുഹമ്മദ് സുജൻ, മുഹമ്മദ് റാക്കിബ്, ഇബ്രാഹിം ഉദ്ദീൻ, റിപ്പൺ ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ 02 മണിക്ക് എത്തിയ പൂജാ കമ്മിറ്റി അംഗങ്ങളാണ് മണ്ഡപത്തിലേക്ക് മാംസം എറിഞ്ഞതായി കണ്ടെത്തിയത്. ഉടൻ തന്നെ അവർ സൗത്ത് കെരാണിഗഞ്ച് പോലീസിൽ വിവരമറിയിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി പോലീസ് സംഘം പൂജാ മണ്ഡപത്തിലേക്കെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.
ക്ഷേത്രത്തിലെയും സമീപത്തെ വ്യാപാരകേന്ദ്രങ്ങളിലെയും സിസിടിവി ദൃശ്യങ്ങളിൽ റിക്ഷയിൽ പ്രതികളായ മുഹമ്മദ് റക്കീബും റിപ്പൺ ഹൊസൈനും ക്ഷേത്രത്തിന് സമീപം വരുന്നതും ക്ഷേത്രത്തിലേയ്ക്ക് എന്തോ വലിച്ചെറിയുന്നതും കാണാമായിരുന്നു. മറ്റൊരു ദൃശ്യത്തിൽ രണ്ട് കഷണം പശു ഇറച്ചി ക്ഷേത്രത്തിനുള്ളിൽ എറിഞ്ഞതായി വ്യക്തമായി. പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. നേരം പുലർന്നതോടെ പോലീസ് ഇവരെ പിടികൂടുകയായിരുന്നു. പ്രദേശത്തെ ഇറച്ചിക്കട ഉടമ മുഹമ്മദ് സുജൻ, ഇബ്രാഹിം ഉദ്ദീൻ എന്നിവരിൽ നിന്നാണ് പശു ഇറച്ചി കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ദുർഗാ പൂജാ മണ്ഡപത്തിനുള്ളിൽ മാംസം എറിയാനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. തുടർന്ന് ഇറച്ചിക്കട ഉടമ മുഹമ്മദ് സുജൻ, ഇബ്രാഹിം ഉദ്ദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവരമറിഞ്ഞ് പ്രാദേശിക രാഷ്‌ട്രീയ നേതാക്കൾക്കൊപ്പം പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പൂജാ മണ്ഡപത്തിലെത്തുകയും ദുർഗാപൂജയുടെ ശേഷിക്കുന്ന ദിവസങ്ങളിൽ അവർക്ക് കൃത്യമായ സുരക്ഷ വാഗ്ദാനം ചെയ്യുകയും ചെയ്തു.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…