Thursday, May 9, 2024
spot_img

കോൺഗ്രസിൽ നിന്നും സിപിഎമ്മിൽ ചേർന്നവർ മാലിന്യവും ദുര്‍മേദസ്സും; പോയത് നന്നായെന്ന് കെ സുധാകരൻ

ആലപ്പുഴ: 32 വര്‍ഷത്തെ കോണ്‍ഗ്രസ് പാരമ്പര്യമുള്ളയാള്‍ സിപിഎമ്മിലേക്ക് പോയപ്പോള്‍ കൂടെ പോകാന്‍ ഒരാള്‍ പോലുമില്ലെങ്കില്‍ അയാള്‍ മാലിന്യവും ദുര്‍മേദസ്സും തന്നെയെന്ന് കെപിസിസി പ്രസിഡന്‍് കെ. സുധാകരന്‍. കെ.പി അനില്‍ കുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നതിനെപ്പറ്റിയുള്ള കോടിയേരി ബാലകൃഷ്ണന്‍െ്‌റ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കെയായിരുന്നു ഈ പരാമർശം. പാര്‍ട്ടിയില്‍ സജീവമായതുകൊണ്ട് മാത്രം ബഹുമാന്യത കിട്ടില്ല. ജനവിശ്വാസം ആര്‍ജിച്ചില്ലെങ്കില്‍ മാലിന്യം തന്നെയാണ്. അങ്ങനെയുള്ളവര്‍ കോണ്‍ഗ്രസിന് ഭാരമാണെന്നും കെ. സുധാകരന്‍ തുറന്നടിച്ചു.

എന്നാൽ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ അച്ചടക്ക നടപടിയില്ലാത്തത് വിശദീകരണം തൃപ്തികരമായതിനാലാണെന്നും, ഉണ്ണിത്താന്‍ അച്ചടക്ക ലംഘനമോ വ്യക്തിഹത്യയോ നടത്തിയിട്ടില്ലെന്നും അദേഹം പറഞ്ഞു. പ്രവര്‍ത്തന രൂപരേഖ മുഴുവന്‍ പ്രവര്‍ത്തകരേയും നേതാക്കളേയും ബോധ്യപ്പെടുത്തിയിട്ടേ ക്രിയാത്മക തലത്തിലേക്ക് പോകാനാകൂ എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles