Kerala

ഓണനാളുകളുടെ വരവറിയിച്ച് ഇന്ന് അത്തച്ചമയം; മൂന്നുവർഷത്തെ ഇടവേളക്ക് ശേഷം ചരിത്ര പ്രിസിദ്ധമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇന്ന്; സംസ്ഥാനത്ത് വിപുലമായ ഓണാഘോഷങ്ങൾക്ക് തുടക്കം

ഓണനാളുകളുടെ വരവറിയിച്ച് മലയാളികൾക്ക് ഇന്ന് അത്തം. ഇന്ന് മുതൽ പത്താം നാൾ തിരുവോണമാണ്. ഓണാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ഇന്ന് മുതൽ പൊടിപൊടിക്കും. ചരിത്രപ്രസിദ്ധമായ അത്തം ഘോഷയാത്രയും ഇന്നാണ്. മലയാളികൾക്ക് പ്രത്യേകിച്ചും തൃപ്പൂണിത്തുറക്കാർക്ക് ഗൃഹാതുരത്വമുണർത്തുന്ന മധുര സ്മരണയാണ് അത്താഘോഷം. മലയാളിയുടെ പൊന്നോണത്തിന്റെ കേളികൊട്ടായ അത്താഘോഷം മൂന്നു വർഷത്തെ ഇടവേളക്ക് ശേഷം ഇന്ന് വീണ്ടും നടക്കുമ്പോൾ, ജനക്ഷേമ തൽപ്പരരായി നാടു ഭരിച്ചിരുന്ന കൊച്ചി രാജാക്കന്മാരെ സ്മരിക്കുവാനുള്ള ഒരു ദിനമായിട്ടാണ് തൃപ്പൂണിത്തുറ നിവാസികൾ അത്താഘോഷത്തെ കാണുന്നത്. അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണാഭമായ ഘോഷയാത്രയ്ക്ക് തുടക്കമാകും. തൃപ്പുണിത്തുറ അത്തം ഘോഷയാത്ര തുടങ്ങുന്നതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങൾക്കും തുടക്കമാവും.

വിപുലമായ പരിപാടികളോടെയാണ് ഇക്കുറി അത്തച്ചമയം നടക്കുന്നത്. തൃപ്പൂണിത്തുറ ബോയിസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ മന്ത്രി വി എൻ വാസവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അദ്ധ്യക്ഷനാകും.തെയ്യം, തിറ, കഥകളി തുടങ്ങി വിവിധ കലാരൂപങ്ങളും 60 ഓളം നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. രാജകുടുംബത്തിലെ പ്രതിനിധികളുടെ കയ്യിൽ നിന്ന് ഏറ്റുവാങ്ങിയ അത്ത പതാക രാജനഗരിയായ തൃപ്പൂണിത്തുറയിലെ അത്തം നഗറിൽ ഉയർത്തുന്നതോടെ ആണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. ബോയ്‌സ് ഹൈസ്‌കൂളിന്റെ പടിഞ്ഞാറേ ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങുന്ന ഘോഷയാത്ര ബസ് സ്റ്റാൻഡ്, സ്റ്റാച്യു ജംക്ഷൻ, എസ്എൻ ജംക്ഷൻ, ശ്രീപൂർണത്രയീശ ക്ഷേത്രം, സ്റ്റാച്യു ജംക്ഷൻ വഴി ബോയ്‌സ് ഹൈസ്‌കൂൾ എത്തിച്ചേരും.തൃപ്പൂണിത്തുറ സ്കൂൾ മൈതാനത്ത് ഉയർത്തുന്ന പതാക ഒൻപതാംനാൾ ഉത്രാട ദിവസം തൃക്കാക്കര നഗരസഭക്ക് കൈമാറും.

B4 Admin

Recent Posts

ഓം പ്രകാശ് മാഥൂര്‍ പുതിയ കേരള ഗവര്‍ണര്‍. രാജേന്ദ്ര ആര്‍ലേക്കര്‍ തമിഴ്നാട്ടിലേക്ക്

സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…

13 hours ago

നിയന്ത്രണരേഖ കടക്കാനുള്ള പാക് ഭീകരരുടെ ശ്രമം വിഫലം. മൈന്‍ സ്‌ഫോടനത്തില്‍ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ഉന്നത കമാന്‍ഡറുള്‍പ്പെടെ നാല് പാകിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…

13 hours ago

പാകിസ്ഥാന്‍ ഭീകരര്‍ക്ക് ഒളിത്താവളമൊരുക്കി. ലഷ്‌കര്‍-ഇ-തൊയ്ബയ്ക്ക് സഹായം നല്‍കിയ ശ്രീനഗറിലെ വീട് എന്‍.ഐ.എ കണ്ടുകെട്ടി. വീട് ഒളിത്താവളമായി നല്‍കിയത് ഗുലാം മുഹമ്മദ് മിര്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…

13 hours ago

13 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ അത്ഭുതം. അമേരിക്കയിലെ പാര്‍ക്കില്‍ നിന്ന് 6.03 കാരറ്റുള്ള അപൂര്‍വ്വ മഞ്ഞ ഡയമണ്ട് കണ്ടെത്തി ജം ഹണ്ടര്‍

അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…

14 hours ago

ലോകത്തെ ഞെട്ടിച്ച പ്രതിസന്ധി. 8300 കോടി ഡോളറിന്റെ ആയുധബലമുള്ള സൗദി സൈന്യം ഹൂതികള്‍ക്ക് മുന്നില്‍ പരാജയപ്പെടുന്നത് എന്തു കൊണ്ടാണ്?

റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…

14 hours ago

ആസാമില്‍ വന്‍ ലഹരിവേട്ട. 10 കോടി രൂപ വിലമതിക്കുന്ന 40,000 യാബ ടാബ്ലറ്റുകളുമായി ഒരാള്‍ അറസ്റ്റില്‍

കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…

15 hours ago