Sunday, December 14, 2025

ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ചൈനീസ് സർക്കാർ

ബിജിംഗ്: ചൈനയിൽ വീണ്ടും കോവിഡ് (Covid Spread In China)പിടിമുറുക്കുന്നു. ഇതോടെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ചൈനീസ് സർക്കാർ. രോഗവ്യാപനം വീണ്ടും ഉണ്ടായ സ്ഥലങ്ങളിലേക്കും പുറത്തേക്കുമുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തി.

അതോടൊപ്പം രോഗവ്യാപനം കൂടിയ മേഖലകളിലേക്ക് യാത്ര നടത്തി തിരികെ എത്തിയവർ പ്രാദേശിക അധികൃതരെ വിവരം അറിയിച്ച് സ്വയം ക്വാറന്റീനിൽ പോകേണ്ടതാണെന്നും നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 16 മുനിസിപ്പാലിറ്റികളിലും നിരവധി പ്രവിശ്യകളിലും ഗ്രാമപ്രദേശങ്ങളിലും കോവിഡ് വ്യാപനം വീണ്ടും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലുള്ളവർക്ക് കർശനമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗ വ്യാപനമുള്ളയിടത്ത് ആരോഗ്യപ്രവർത്തകർ നിരന്തരം പരിശോധനകൾ നടത്തുന്നുണ്ട്.

അതേസമയം ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്ലീനം നടക്കാനിരിക്കെ രോഗവ്യാപനം രൂക്ഷമാകുന്നത് സർക്കാരിന് തലവേദനയായി മാറിയിരിക്കുകയാണ്. ഇതോടെ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles