മിക്കവരുടെയും ഇഷ്ട ഭക്ഷണമാണ് തൈര്. ആഹാരത്തിന്റെയൊപ്പവും സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായുമൊക്കെ തൈര് ഉപയോഗിക്കാറുണ്ട്. തൈര് കഴിക്കുന്നത് വളരെ നല്ലതാണെന്ന് ഡോക്ടര്‍മാരും പറയുന്നു.
തൈരില്‍ അടങ്ങിയിരിക്കുന്ന ട്രീപ്‌റ്റോപന്‍ എന്ന അമിനോ ആസിഡാണ് ഇതിന് ഇത്രയും ഗുണങ്ങൾ കൊടുക്കുന്നത്. തൈര് ദഹനം എളുപ്പമാക്കാനും വളരെ നല്ലതാണ്. തൈരിലെ പ്രോബയോട്ടിക് ഗുണങ്ങൾ ദഹനവ്യവസ്ഥയെ സഹായിക്കുന്നു. തൈരില്‍ കാല്‍സ്യവും ധാരാളമായി ഉണ്ട്. മനസിനും ശരീരത്തിനും ഉന്മേഷം നല്‍കാന്‍ തൈരിന് കഴിയും.
കുറഞ്ഞ കാര്‍ബൺ സാന്നിധ്യവും ഉയര്‍ന്ന പ്രോട്ടീൻ സാന്നിധ്യവുമാണ് തൈരിന്റെ ഏറ്റവും നല്ല ഗുണം. . ഇത് ശരീരഭാരം കുറയ്ക്കാനും ഏറെ സഹായകമാണ്. തൈരിലെ പ്രോട്ടീന്‍ വയറിലെ കൊഴുപ്പ് ഒഴിവാക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം മെലിഞ്ഞ പേശികളുടെ അളവ് നിലനിര്‍ത്താനും സഹായിക്കും.
തൈര് കഴിക്കുന്നത് ബോഡി മാസ്സ് ഇന്‍ഡക്‌സ് നിയന്ത്രിക്കുന്നതിന് സഹായിക്കും. തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അധിക ഭാരം കുറയ്ക്കാനും സഹായകമാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദ്രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ അകറ്റാനും തൈര് കഴിക്കുന്നത് ഗുണം ചെയ്യുമെന്നും പഠനങ്ങളില്‍ പറയുന്നു.

