മുളപ്പിച്ച പയർ വർഗങ്ങൾക്ക് ഇരട്ടി പോഷക ഗുണമാണുള്ളത്. ചെറുപയർ, വൻപയർ, കടല പയർ വർഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്ന് പലരും അറിയാതെ പോകുന്നു. വലിയ അളവില്‍ പ്രോട്ടീനുകളും കാല്‍സ്യം, ഫൈബര്‍, വിറ്റാമിനുകള്‍, എന്‍സൈമുകള്‍, ധാതുക്കള്‍ എന്നിവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. രക്ത ശുദ്ധീകരണത്തിനായും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ഇവ സഹായിക്കുന്നു. മുളപ്പിച്ച ഭക്ഷണങ്ങള്‍ ശരീരത്തിലെ സങ്കീര്‍ണ്ണമായ കൊഴുപ്പുകളെ വിഘടിപ്പിക്കുകയും, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. തടി കുറയ്ക്കാന്‍ ഉത്തമ വഴിയാണ് മുളപ്പിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത്.
ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് മുളപ്പിച്ച ധാന്യങ്ങളും, പയര്‍ വര്‍ഗ്ഗങ്ങളും കഴിക്കുന്നത്. ചെറുപയര്‍, കടല, വെള്ളക്കടല, വന്‍പയര്‍ തുടങ്ങിയവയൊക്കെ നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്നവയാണ്. മുളപ്പിച്ച് പാചകം ചെയ്യുന്ന രീതി നൂറ്റാണ്ടുകളായി ഇവിടെ നിലവിലുണ്ട്. മുളപ്പിച്ച അല്ഫാല്ഫയില് മാംഗനീസ്, വിറ്റാമിന്‍ എ, ബി.സി, ഇ, കെ തുടങ്ങിയവയും അമിനോ ആസിഡുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അർബുദ കാരണമാകുന്ന ഏജന്റുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എൻസൈമായ ഗ്ലൂക്കോറാഫനിൻ, മുളപ്പിച്ച പയർവർഗങ്ങളിൽ 10 മുതൽ 100 ഇരട്ടിവരെ ഉണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

