Tuesday, October 20, 2026

മേടമാസ പൊൻ പുലരിയിൽ ഒരു വിഷുക്കാലം കൂടി..ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസ നേർന്ന് ബംഗാൾ ഗവർണർ ആനന്ദബോസ്

കൊൽക്കത്ത : ബംഗാളിലും കേരളത്തിലും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഐശ്വര്യപൂർണ്ണമായ വിഷുആശംസിച്ച് ബംഗാൾ ഗവർണർ ഡോ സി.വി.ആനന്ദബോസ്. പ്രതീക്ഷാനിർഭരമായ പുതുപുലരിയെ കൈനീട്ടം നൽകി വരവേൽക്കുന്ന വിഷുദിനത്തിൽ സമാധാനവും സമൃദ്ധിയും പുരോഗതിയും പൂത്തുലയുന്ന ഭാവിഭാരതത്തിനായി പുതിയ പ്രതിജ്ഞയോടെ മുന്നേറാമെന്ന് ആശംസാസന്ദേശത്തിൽ ഡോ. അദ്ദേഹം പറഞ്ഞു.

നേരത്തെ ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് കേരളാ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും വിഷു ആശംസകൾ നേർന്നിരുന്നു. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷുവെന്നും വിഷുവിന്‍റെ ഉത്സവം സമൃദ്ധിയുടെയും സംതൃപ്തിയുടെയും ഒരുമയുടെയും ഭാവം കൊണ്ടുവരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Related Articles

Latest Articles