Saturday, September 26, 2026

ബംഗാളിലെ കൊലക്കേസ് പ്രതി മുട്ടത്ത് പിടിയില്‍

ബംഗാളില്‍ എട്ടുപേര്‍ ചേര്‍ന്ന് ഒരാളെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതികളിലൊരാൾ മുട്ടത്തു നിന്ന് പോലീസിന്റെ പിടിയിലായി.

മുര്‍ഷിദാബാദ് ദംഗല്‍ സ്വദേശി തുതുല്‍ ഹല്‍സാന എന്നയാളെയാണ് തൊടുപുഴ പോലീസിന്റെ സഹായത്തോടെ ദംഗല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാഷ്ട്രീയ പകയുടെ പേരില്‍ എട്ട് പേര്‍ ചേര്‍ന്ന് ഒരാളെ കൊല്ലുകയായിരുന്നു.

ഇതിന് ശേഷം ആറാം പ്രതിയായ തുതുല്‍ കേരളത്തിലേക്ക് കടന്നുകളയുകയായിരുന്നു. ഇയാൾ പിന്നീട് കിഴക്കേയറ്റത്ത് താമസിച്ച്‌ മേസ്തിരിപ്പണി ചെയ്തുവരുകയായിരുന്നു. എ.എസ്.ഐ.മാരായ ഷംസുദ്ദീന്‍, ദിലീപ് കുമാർ എന്നിവരുടെ സഹായത്തോടെ മുട്ടത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

Related Articles

Latest Articles