Sunday, May 19, 2024
spot_img

അപ്രതീക്ഷിത പേമാരിയിൽ വിറച്ച് ബെംഗളൂരു നഗരം; ഒരു മരണം

ബെംഗളൂരു : അപ്രതീക്ഷിതമായി എത്തിയ പേമാരിയിൽ മഴയില്‍ ബെംഗളൂരു നഗരത്തിൽ വെള്ളക്കെട്ട്. അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാർ മുങ്ങി ഇരുപത്തിരണ്ടുകാരി മരിച്ചു. ആന്ധ്ര പ്രദേശ് സ്വദേശിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ ഭാനുരേഖയാണ് മരിച്ചത്.

അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാർ മുങ്ങിയതോടെ യാത്രക്കാരിയായ ഭാനുരേഖ കാറിൽ കുടുങ്ങുകയായിരുന്നു. യുവതിയ്‌ക്കൊപ്പം മറ്റ് അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ രക്ഷപ്പെട്ടെങ്കിലും പിന്‍സീറ്റിലിരുന്ന യുവതി കുടുങ്ങി പോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നുച്ചയോടെ തുടങ്ങിയ മഴ കനത്തതോടെ റോഡുകള്‍ വെള്ളത്തിലായി. നഗരത്തിലെ വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.വൈകുന്നേരം മൂന്നു മണി മണിയോടെ മഴ കടുത്തു. നഗരത്തിലെ മല്ലേസ്വരം, തെക്കന്‍ ബെംഗളൂരു ഉള്‍പ്പടെയുള്ള ഭാഗങ്ങളിൽ ആലിപ്പഴ വര്‍ഷവുമുണ്ടായി.

ഐ.പി.എല്‍ മത്സരം നടക്കേണ്ട ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വെള്ളം കയറിയതോടെ മഴ മത്സരത്തെ ബാധിച്ചേക്കുമോയെന്ന ആശങ്കയുണ്ട്.

Related Articles

Latest Articles