Saturday, December 27, 2025

ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ തുടരുന്നു; കേസിൽ ബിനീഷിനെ പ്രതി ചേർക്കുന്നതുൾപ്പെടെയുള്ള സുപ്രധാന നടപടികൾ ഇന്ന്

ബംഗളൂരു: മയക്കുമരുന്ന് കേസിൽ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ബിനീഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. എൻസിബി ആദ്യമായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിനീഷിനെ കേസിൽ പ്രതി ചേർക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് അന്വേഷണ സംഘം ഇന്ന് കടന്നേക്കുമെന്നാണ് സൂചന.

അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ബിനീഷിനെതിരെ കോടതിയിൽ കൂടുതൽ തെളിവുകൾ ഹാജരാക്കാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. എൻസിബി സോണൽ ആസ്ഥാനത്താണ് ബിനീഷ് ഇപ്പോഴുള്ളത്.

Related Articles

Latest Articles