Thursday, October 8, 2026

വിമാനത്താവളം വഴി സ്വർണ ബിസ്‌ക്കറ്റുകൾ കടത്താൻ ശ്രമം; മലപ്പുറം സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ

ബംഗളൂരു: വിമാനത്താവളം വഴി സ്വർണ ബിസ്‌ക്കറ്റുകൾ (Gold Biscuits Seized) കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി ബെംഗളൂരുവിൽ അറസ്റ്റിൽ. ഫൈസൽ ആണ് അറസ്റ്റിലായത്. ബിസ്‌ക്കറ്റ് രൂപത്തിലാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നുമാണ് ഫൈസൽ സ്വർണവുമായി ബംഗളൂരുവിൽ എത്തിയത്.

എന്നാൽ സുരക്ഷാ പരിശോധനയ്‌ക്കിടെ ഇയാൾ പിടിയിലാവുകയായിരുന്നു. 24 സ്വർണ ബിസ്‌ക്കറ്റുകളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 1.37 കോടി രൂപ വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഫൈസലിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളോടൊപ്പം മറ്റാരെങ്കിലും ഉണ്ടോ സംഘമായാണോ കടത്തുന്നത് എന്നതുൾപ്പെടെ അന്വേഷിക്കും.

Related Articles

Latest Articles