Thursday, May 2, 2024
spot_img

നരേന്ദ്ര മോദി എന്റെ ‘ഉറ്റ ചങ്ങാതി’; “ഞങ്ങളുടെ സൗഹൃദം വർഷം തോറും വളരുന്നു”; റിപ്പബ്ലിക്ക് ദിനാശംസകളറിയിച്ച് ഇസ്രായേൽ പ്രധാനമന്ത്രി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസകളുമായി ഇസ്രായേൽ പ്രധാനമന്ത്രി. രാജ്യത്തിന്റെ 72-ാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ട്വീറ്റ്. “ഞങ്ങളുടെ സൗഹൃദം വർഷം തോറും വളരുന്നു”, ഭാരതത്തിന്റെ 72-ാമത്തെ റിപ്പബ്ലിക് ദിനത്തിൽ എന്റെ ഏറ്റവും നല്ല സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കും അഭിനന്ദനങ്ങൾ. പശ്ചാത്തലത്തില്‍ ഇന്ത്യൻ, ഇസ്രായേലി പതാകകളുളള മോദിയുടെയും അദ്ദേഹത്തിന്‍റെയും ഒന്നിച്ചു നിന്ന് നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്.

അതേസമയം ഇന്നലെ, ഇസ്രായേല്‍ കെനെസെറ്റിന്റെ സ്പീക്കർ യാരിവ് ലെവിൻ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് റിപ്പബ്ലിക്ക് ദിനാശംസകള്‍ അറിയിച്ചു കൊണ്ടുളള ഒരു വീഡിയോ സന്ദേശം അയച്ചിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ അവകാശങ്ങളുടെയും മൂല്യങ്ങളുടെയും ആദർശങ്ങളോടുമുള്ള ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധത ഏറ്റവും പ്രചോദനകരമാണെനന് വീഡിയോയില്‍ ലെവിൻ പറഞ്ഞു. അതൊടൊപ്പം ഇന്ത്യയും ഇസ്രായേലും തമ്മിലുളള ബന്ധം അടുത്ത കാലത്തായി വളരെയധികം വളർന്നുവെന്നും, പല മേഖലകളിലും ഉയർന്നുവന്ന തന്ത്രപരമായ പങ്കാളിത്തം കാണുമ്പോൾ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.

Related Articles

Latest Articles