India

ഭീകരവാദ ഗൂഢാലോചന, സാമ്പത്തിക സമാഹരണം എന്നീ കേസുകളുമായി ബന്ധപ്പെട്ട് പരിശോധന; ജമ്മുകശ്മീരിലെ പുൽവാമയിൽ എൻഐഎ റെയ്ഡ്

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരവാദ സംഘടനകളെ കേന്ദ്രീകരിച്ച് എൻഐഎ റെയ്ഡ്. ഇന്ന് പുലർച്ചെ മുതൽ പുൽവാമ ജില്ലയിലെ വിവിധ ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഭീകരവാദ ഗൂഢാലോചന, സാമ്പത്തിക സമാഹരണം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് എൻഐഎ സംഘം പരിശോധന നടത്തുന്നത്. പുൽവാമ, ഷോപ്പിയാൻ, അവന്തിപ്പൊര സെക്ടറുകളിൽ കുറച്ച് ദിവസങ്ങളായി എൻഐഎ പരിശോധന തുടർന്ന് വരുകയാണ്. നേരത്തെ പിടിയിലായ കശ്മീർ സ്വദേശികളായ രണ്ട് ഭീകരരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻഐഎ സംഘം പ്രദേശം കേന്ദ്രീകരിച്ച് റെയ്ഡ് നടത്തുന്നത്.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ എജൻസി കഴിഞ്ഞ ദിവസം നാല് ജില്ലകളിൽ വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു .ശ്രീനഗർ, ബുഡ്ഗാം, കുപ്‌വാര, പുൽവാമ ജില്ലകളിലെ ഏഴ് സ്ഥലങ്ങളിലായിരുന്നു പരിശോധന. നിരോധിത ഭീകര സംഘടനകൾക്ക് ധനസമാഹരണത്തിൽ ഏർപ്പെട്ടിരിക്കുന്ന എൻജിഒയായ ജമ്മു കശ്മീർ കോളിഷൻ ഓഫ് സിവിൽ സൊസൈറ്റീസുമായി ബന്ധപ്പെട്ട ട്രസ്റ്റുകളുടെയും വ്യക്തികളുടെയും സ്ഥാപനങ്ങളിൽ വ്യാപക റെയ്ഡ് നടത്തിയതായി എൻഐഎ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

anaswara baburaj

Share
Published by
anaswara baburaj

Recent Posts

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

20 mins ago

കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റി തട്ടിപ്പ്! മൂന്ന് പേർ അറസ്റ്റിൽ ; പിടിയിലായത് സംഘത്തിൽ നിന്നും തട്ടിയെടുത്ത പണയസ്വർണം ദേശസാത്കൃത ബാങ്കിൽ പണയം വെച്ചവർ

കാസർഗോഡ് : കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റീവ്‌ സൊസൈറ്റിയിൽ ഭരണസമിതിയെയും അംഗങ്ങളെയും വഞ്ചിച്ച് സെക്രട്ടറി കോടികൾ തട്ടിപ്പ് നടത്തിയ…

39 mins ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

56 mins ago

ജനങ്ങളെ ദ്രോഹിക്കുന്ന രാഷ്‌ട്രീയം ബിജെപി അനുവദിക്കില്ല!കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തൃണമൂൽ രാഷ്‌ട്രീയം കളിക്കുന്നു ; വിമർശനവുമായി പ്രധാനമന്ത്രി

ലക്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഉത്തർപ്രദേശിൽ ‘ തൃണമൂൽ രാഷ്‌ട്രീയം’ പരീക്ഷിച്ച് ദരിദ്രരെ…

1 hour ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് സസ്‌പെൻഷൻ. അസോസിയേറ്റ് പ്രൊഫസര്‍…

2 hours ago