തിരുവനന്തപുരം: മലയാളം ന്യൂസ് നെറ്റ് വർക്സും വേദാ ടിവിയും സംയുക്തമായി നടത്തിയ 5-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 2021-22ലെ മികച്ച ഓൺലൈൻ ചാനലിനുള്ള പുരസ്ക്കാരം തത്വമയി ടി.വിക്ക് ലഭിച്ചു. ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രംഗത്ത് മികവ് തെളിയിച്ച പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു.
മലയാളം ന്യൂസ് നെറ്റ് വർക്സും വേദാ ടിവിയും സംയുക്തമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി വാരാഘാഷം തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെന്‍ട്രല്‍ ഹാളില്‍ വച്ച് നടന്നു. ഡോ. സുഭാഷ് ചന്ദ്രബോസ്, തോട്ടയ്കക്കാട് ശശി, ഉദയനന്‍ നായര്‍,സേതു നാഥ് മലയാലപ്പുഴ തുടങ്ങി പരിസ്ഥിതി സംരക്ഷണ സമിതി, രാഷ്ട്രീയ, സാമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

