Thursday, May 23, 2024
spot_img

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയുടെ വെളിപ്പെടത്തലിന് പിന്നാലെ ഷാജ് കിരണും ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് കടന്നു

സ്വർണ്ണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുമായി സ്വപ്നസുരേഷ് രംഗത്തെത്തിയിരുന്നു. കേസിൽ മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന നിലയില്‍ സംസാരിക്കാനെത്തി എന്ന് സ്വപ്ന സുരേഷ് പറയുന്ന ഇബ്രാഹിമും ഷാജ് കിരണും സംസാരിച്ച ശബ്ദ സന്ദേശം ഇന്നലെ സ്വപ്ന പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ കേരളത്തില്‍ നിന്നും ഇബ്രാഹിമും ഷാജ് കിരണും മുങ്ങി.

തമിഴ്നാട്ടിലുണ്ടെന്നും ഇന്നലെ രാത്രിയാണ് തമിഴ്നാട്ടിലെത്തിയതെന്നും ഇബ്രാഹിം പറഞ്ഞു. ഫോണില്‍ നിന്ന് ഡിലീറ്റ് ആയ വീഡിയോ തിരിച്ചെടുക്കാനാണ് പോയത്. സ്വപ്ന പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയിക്കാനുള്ള വിഡിയോയോയുമായി തിരിച്ചു വരുമെന്നാണ് ഇവരുടെ വാദം. സ്വപ്നയുമായുള്ള ചര്‍ച്ചയാണ് വീഡിയോയിലുള്ളത്. തിരിച്ചെടുത്താലുടന്‍ വീഡിയോ മാധ്യമങ്ങള്‍ക്ക് നല്‍കും. അറസ്റ്റില്‍ ഭയമില്ലെന്നും നാളെ കൊച്ചിയിലെത്തുമെന്നും ഇബ്രാഹിം പറഞ്ഞു.

അതേസമയം ഷാജ് കിരണിനും ഇബ്രാഹിമിനും എതിരെ പോലീസ് കേസെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട് പോലീസ് നിയമോപദേശം തേടി. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.

Related Articles

Latest Articles