Thursday, December 18, 2025

കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽ ബെവ്കോ ഔട്ട് ലെറ്റ്: സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴ | BEVCO

കെഎസ്ആർടിസിയുടെ കെട്ടിടങ്ങളിൽ ബിവറേജസ് കോർപറേഷന്റെ മദ്യവിൽപന ശാലകൾ തുറക്കുന്നു. കെഎസ്ആർടിസി വച്ച നിർദേശത്തെ തുടർന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധന തുടങ്ങി കഴിഞ്ഞിട്ടുണ്ട്. കൂടാതെ കെ എസ് ആർ ടി സിയുടെ ഷോപ്പിങ് കോപ്ലക്‌സുകളിൽ മുറികൾ ഒഴിഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. മദ്യം വാങ്ങാനെത്തുന്നവർക്കു മെച്ചപ്പെട്ട സൗകര്യം നൽകണമെന്ന ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നാണ് കെഎസ്ആർടിസി ഈ ആശയം ഏറ്റെടുക്കുന്നത്.

എന്നാൽ കെ.എസ്.ആര്‍.ടി.സി. ബസ് ടെര്‍മിനല്‍ കോംപ്ലക്‌സുകളില്‍ വിദേശമദ്യ വില്‍പ്പനശാലകള്‍ ആരംഭിക്കാനുള്ള നീക്കം വാർത്തയായതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴയാണ്. ബിവറേജസ് മദ്യശാലകള്‍ക്ക് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ സന്നദ്ധമാണെന്നും അനുയോജ്യമായത് തിരഞ്ഞെടുക്കാമെന്നും കെ.എസ്.ആര്‍.ടി.സി. അറിയിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്.

Related Articles

Latest Articles