Sunday, September 27, 2026

ഇനി കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡുകളിൽ മദ്യം കിട്ടും: പുതിയ നീക്കവുമായി ബെവ്‌കോ

തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സിയുടെ കെട്ടിടങ്ങളിൽ ഔട്ട്ലെറ്റുകൾ തുറക്കാൻ ബിവറേജ് കോർപറേഷൻ. നിർദേശവുമായി കെ.എസ്.ആർ.ടി.സി തന്നെയാണ് മുൻപോട്ട് വന്നത്. ഇതേതുടർന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധന ആരംഭിച്ചു.

അതേസമയം മദ്യം വാങ്ങാനെത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യം നൽകണമെന്ന് ഹൈക്കോടതിയും നിർദേശിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയുടെ കെട്ടിടങ്ങളിൽ മദ്യവിൽപ്പന ശാലകൾ തുറക്കുമ്പോൾ വാടക ലഭിക്കുന്നതിനൊപ്പം ബസ് യാത്രക്കാരുടെ എണ്ണം കൂടുന്നത് കെ.എസ്.ആർ.ടി.സിക്ക് ​ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കൂടുതൽ സൗകര്യമുള്ള സ്ഥലങ്ങളിൽ ക്യൂ ഒഴിവാക്കി കാത്തിരിപ്പിനു സ്ഥലം നൽകാമെന്ന നിർദേശവും കെ.എസ്.ആർ.ടി.സി മുൻപോട്ട് വെച്ചിട്ടുണ്ട്. ക്യൂവിനു പകരം ടോക്കൺ നൽകും. ഊഴമെത്തുമ്പോൾ തിരക്കില്ലാതെ വാങ്ങാനാവും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles