Tuesday, September 22, 2026

കേരളത്തിലെ നരബലി ; പ്രതിയായ ഭ​ഗവൽ സിം​ഗ് ഫെയ്സ്ബുക്കിലെ മലയാള ഹൈകു കവി

കൊച്ചി : മന്ത്രവാദത്തിനായി കൊച്ചിയിൽ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ പിടിയിലായ സി പി എം അനുഭാവി ഭ​ഗവൽ സിം​ഗ് ഫെയ്സ്ബുക്കിലെ മലയാള ഹൈകു കവിതയെഴുതുന്നയാൾ കൂടിയാണ്.

സെപ്തംബർ 26നാണ് കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായ പത്മയെ കാണാതാവുന്നത്. പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് വഴി തെളിച്ചത്. അതിന് ശേഷവും ഭ​ഗവൽ ഫെയ്സ്ബുക്കിൽ തുടർച്ചയായി ഹൈകു കവിതകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വരി മാത്രമുള്ള ചെറിയ ​പദ്യരൂപത്തെയാണ് ഹൈകു കവിതയെന്ന് വിളിക്കുന്നത്.

“ചുരുണ്ട രൂപം
പീടികത്തിണ്ണയിൽ
മുഷിഞ്ഞ പുത”

ഇതാണ് ഭ​ഗവൽ സിം​ഗ് ഏറ്റവും ഒടുവിൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഹൈകു കവിത. നാല് ദിവസം മുമ്പാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

“ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു”

ഈ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത് ഈ മാസം ആറിനാണ്. നിരവധി പേർ അതിനു കമൻ്റുകളുമായി എത്തുകയും ചെയ്തിരുന്നു. 2020, 2021 വർഷങ്ങളിലും ഇയാൾ ഫെയ്സ്ബുക്കിൽ തുടർച്ചയായി ഹൈകു കവിതകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളത്തെ നടുക്കിക്കൊണ്ടാണ് തിരുവല്ലയിൽ നരബലി നടന്നുവെന്ന വാർത്ത ഇന്ന് രാവിലെയാണ് പുറത്ത് വന്നത്. കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും പിന്നീട് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്.

Related Articles

Latest Articles