Monday, October 5, 2026

അഭേദാശ്രമം വൈസ് പ്രസിഡന്റ് നരഹരി പ്രിയ ഭാരതി മാതാജി സമാധിയായി

തിരുവനന്തപുരം: അഭേദാശ്രമം വൈസ് പ്രസിഡന്റ് നരഹരി പ്രിയ ഭാരതി മാതാജി സമാധിയായി. 91 വയസ്സായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ പറവൂരിൽ വച്ചാണ് സമാധിയായത്.

സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10.30നു മരിയാപുരത്തുള്ള ആറയൂർ അഭേദാശ്രമത്തിൽ വച്ച് നടക്കും.

ഭാരതി മേനോൻ എന്നായിരുന്നു പൂർവ്വാശ്രമ നാമം. തിരുനാമാചാര്യൻ ആഞ്ഞം നമ്പൂതിരി, മുംബൈ വെങ്കിടേശ്വര അയ്യർ ഗുരുജി എന്നിവരിൽ നിന്നൊക്കെ ആധ്യാത്മിക പാഠങ്ങൾ മനസിലാക്കിയ ശേഷം രാജ്യത്ത് പല സ്ഥലങ്ങളിലും മാതാജി നാരായണീയ ക്ലാസുകൾ ആരംഭിച്ചു.

കൂടാതെ ഒരു വലിയ ശിഷ്യ സമ്പത്തിനു ഉടമയായ മാതാജി അഭേദാശ്രമം അധ്യക്ഷനായിരുന്ന ഭജനാനന്ദ സ്വാമിയിൽ നിന്നും 1995യിൽ സന്യാസം സ്വീകരിച്ചു. 2005 മുതൽ അഭേദാശ്രമം വൈസ് പ്രസിഡന്റ് ആയിരുന്നു.

Related Articles

Latest Articles