Monday, May 20, 2024
spot_img

ബിർഭൂം കൂട്ടക്കൊലക്കേസ്! സംഭവത്തിൽ 21 പേര്‍ അറസ്റ്റില്‍, സിബിഐ അന്വേഷണം അരംഭിച്ചു

ദില്ലി: എട്ടുപേരെ ബംഗാളിൽ തീകൊടുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സി ബി ഐ അന്വേഷണം ആരംഭിച്ചു. സംഭവം നടന്ന രാംപൂര്‍ഹാട്ടില്‍ സിബിഐ സംഘം അന്വേഷണത്തിന് എത്തുകയും ചെയ്തു. ദില്ലിയില്‍ നിന്നുള്ള കേന്ദ്ര ഫൊറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. കേസില്‍ ഇതുവരെ 21 പേരെയിരുന്നു അറസ്റ്റ് ചെയ്തത്.

കല്‍ക്കട്ട ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ തന്നെ ബിർഭൂം കൂട്ടക്കൊലയില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. ഡിഐജി അഖിലേഷ് സിങിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടന്ന പ്രദേശത്ത് അന്വേഷണത്തിനെത്തിയത്. സെന്‍ട്രല്‍ ഫോറന്‍സിക് സയൻസ് ലബോറട്ടറി സംഘവും കൊല നടന്ന സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഹൈക്കോടതിയാണ് കേന്ദ്ര ഫോറന്‍സിക് സംഘത്തെയും നിയോഗിച്ചത്. തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നേരെത്തെ തന്നെ സ്ഥലത്ത് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

പ്രതികളിലേറെയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തരോ ആണ്. ടിഎംസി നേതാവ് ബാദു ഷെയ്ഖിന്‍റെ കുടുംബാംഗങ്ങളായ ആറ് പേരും അറസ്റ്റില്‍ ആയവരില്‍ ഉള്‍പ്പെടുന്നുണ്ട്. ബാദു ഷെയ്ഖിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടും ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles